അ​ഹ​മ്മ​ദാ​ബാ​ദ് സ്ഫോ​ട​നം; വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട​വ​രി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ളും

0

ഗുജറാത്ത്: അഹമ്മദാബാദ് സ്‌ഫോടനത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളില്‍ മൂന്ന് മലയാളികളും. ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി അബ്ദുല്‍കരീം, ഷാദുലി അബ്ദുല്‍കരിം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷയ്ക്കപ്പെട്ട മലയാളികള്‍.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​ല​യാ​ളി മു​ഹ​മ്മ​ദ് അ​ന്‍​സാ​റി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചു. ഷ​റ​ഫു​ദ്ദീ​ന്‍റെ പി​താ​വ് സൈ​നു​ദ്ദീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള 28 പേ​രെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. കൊ​ടും കു​റ്റ​വാ​ളി​ക​ളാ​ണ് വ​ധ​ശി​ക്ഷ ല​ഭി​ച്ചി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ.

സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷാ​ദു​ലി​യും ഷി​ബി​ലി​യും വാ​ഗ​മ​ൺ കേ​സി​ലും അ​ൻ​സാ​റും ഷാ​ദു​ലി​യും പാ​നാ​യി​ക്കു​ളം കേ​സി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. സാ​ബ​ർ​മ​തി ജ​യി​ലി​ൽ നി​ന്ന് തു​ര​ങ്ക​മു​ണ്ടാ​ക്കി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് ഷി​ബി​ലി.

ബോം​ബു​ക​ൾ​ക്കു​ള്ള ചി​പ്പു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി​യ​താ​ണ് ഷ​റ​ഫു​ദ്ദീ​നെ​തി​രാ​യ കു​റ്റം. കൂ​ട്ടു​പ്ര​തി​യും ഇ​യാ​ളു​ടെ ബ​ന്ധു​വു​മാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ കാ​ഷ്മീ​രി​ൽ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

കേ​സി​ലെ 36 പ്ര​തി​ക​ള്‍​ക്കാ​ണ് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 11 പ്ര​തി​ക​ള്‍​ക്ക് ജീ​വ​ന​പ​ര്യ​ന്തം ശി​ക്ഷ​യും വി​ധി​ച്ചു. 2008ല്‍ ​ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ല്‍ 56 പേ​രാ​ണ് സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​ത് 200 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 70 മി​നി​റ്റ് വ്യ​ത്യാ​സ​ത്തി​ൽ 21 ബോം​ബു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദ്ദീ​നാ​ണ് സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്. ഗോ​ദ്ര ക​ലാ​പ​ത്തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് ഇ​ന്ത്യ​ൻ മു​ജാ​ഹി​ദീ​ൻ സ്ഫോ​ട​നം ന​ട​ത്തി​യ​ത്.

മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ക്കം 21 ഇ​ട​ങ്ങ​ളി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ 56 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 2013ൽ ​പ്ര​തി​ക​ൾ ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. തു​ര​ങ്കം നി​ർ​മി​ച്ചാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്.

സ്ഫോ​ട​നം ന​ട​ക്കു​മെ​ന്ന് ആ​ക്ര​മ​ണ​ത്തി​നു മു​ന്പു ത​ന്നെ മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു ഭീ​ഷ​ണി മു​ഴ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു സ്ഫോ​ട​നം. ത​ട​യാ​മെ​ങ്കി​ൽ ത​ട​ഞ്ഞോ എ​ന്ന വെ​ല്ലു​വി​ളി​യും ഇ ​മെ​യി​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു.

2009ലാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.​സം​ഭ​വം ന​ട​ന്ന് 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

Leave a Reply