“അ​വ​ർ പോ​യി​ട്ടി​ല്ല, അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്’: റ​ഷ്യ സൈ​നി​ക വി​ന്യാ​സം കൂ​ട്ടു​ന്നു​വെ​ന്ന് യു​എ​സ്

0

വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ അതിർത്തിയിൽനിന്നു കൂടുതൽ സൈന്യത്തെ പിൻവലിക്കുന്നതായുള്ള റഷ്യൻ അവകാശവാദത്തെ തള്ളി വീണ്ടും അമേരിക്ക. യുക്രെയ്ൻ അതിർത്തിക്കരികെ നിലവിൽ റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കുകയാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ 7,000 സൈ​നി​ക​ർ കൂ​ടി അ​തി​ർ​ത്തി​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യാ​ണ് യു​എ​സ് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ കൂ​ടു​ത​ൽ ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, ഒ​രു ഫീ​ൽ​ഡ് ആ​ശു​പ​ത്രി എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി ബ്രി​ട്ട​ന്‍റെ പ്ര​തി​രോ​ധ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യും പ​റ​ഞ്ഞു.

ക്രി​മി​യ ഉ​പ​ദ്വീ​പി​ലെ സൈ​നി​ക അ​ഭ്യാ​സം അ​വ​സാ​നി​പ്പി​ക്കു​ന്നെ​ന്നും അ​തി​ർ​ത്തി​യി​ലെ സൈ​നി​ക​ർ പി​ന്മാ​റു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം റ​ഷ്യ അ​റി​യി​ച്ച​ത്. ഈ ​വാ​ദ​ത്തെ ത​ള്ളി‍​യാ​ണ് അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം, റ​ഷ്യ​യു​ടെ സൈ​നി​ക​പി​ന്മാ​റ്റ​ത്തി​ൽ നാ​റ്റോ​യും സം‍​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

യു​ക്രെ​യ്ന്‍റെ കി​ഴ​ക്ക്, വ​ട​ക്ക്, തെ​ക്ക് അ​തി​ർ​ത്തി​യി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം സൈ​ന്യ​ത്തെ റ​ഷ്യ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​തി​ർ​ത്തി​യി​ൽ സൈ​നി​കാ​ഭ്യാ​സ​മാ​ണു ന​ട​ന്ന​തെ​ന്നും സൈ​ന്യ​ത്തെ​യും ആ​യു​ധ​ങ്ങ​ളും പി​ൻ​വ​ലി​ച്ച​താ​യും റ​ഷ്യ പ​റ​യു​ന്നു. യു​ക്രെ​യ്ന്‍റെ നാ​റ്റോ പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​നാ​യാ​ണു റ​ഷ്യ അ​തി​ർ​ത്തി​യി​ൽ വ​ൻ സൈ​നി​ക​വി​ന്യാ​സം ന​ട​ത്തി​യ​ത്.

2014 ൽ ​റ​ഷ്യ കൈ​വ​ശ​പ്പെ​ടു​ത്തി​യ ക്രി​മി​യ​യി​ൽ​നി​ന്നു സൈ​നി​ക​വാ​ഹ​ന​ങ്ങ​ൾ ട്രെ​യി​നി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ റ​ഷ്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, റ​ഷ്യ​ൻ​സൈ​ന്യം പി​ൻ​വാ​ങ്ങി​യ​തി​ന്‍റെ ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജീ​ൻ​സ് സ്റ്റോ​ൾ​ട്ട​ൻ​സ്ബെ​ർ​ഗ് പ​റ​ഞ്ഞു.

ബ്ര​സ​ൽ​സി​ൽ നാ​റ്റോ പ്ര​തി​രോ​ധ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നു മു​ന്പാ​ണ് സ്റ്റോ​ൾ​ട്ട​ൻ​സ്ബെ​ർ​ഗ് പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ, റ​ഷ്യ​ൻ ക​ട​ന്നു​ക​യ​റ്റ ശ്ര​മ​ത്തി​നെ​തി​രേ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മ​ർ സെ​ല​ൻ​സ്കി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച യു​ക്രെ​യ്നി​ൽ ദേ​ശീ​യ ഐ​ക്യ​ദി​നം ആ​ച​രി​ച്ചു.

Leave a Reply