കാളവണ്ടിയില്‍ ബൈക്ക് ഇടിച്ച് യുവാക്കള്‍ മരിച്ചു

0

കുമളി: കാളവണ്ടിയില്‍ ബൈക്ക് ഇടിച്ച് യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍(28), ബോഡിനായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം(27) എന്നിവരാണ് മരിച്ചത്.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ല്‍ അ​ണ്ണാ ഡി​എം​കെ​യു​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ബൈ​ക്കി​ല്‍ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച​ത​ന്നെ ഇ​രു​വ​രും മ​രി​ച്ചു.

Leave a Reply