കടലിൽ നീന്താനിറങ്ങിയ യുവാവിന് സ്രാവിന്‍റെ ആക്രമണത്തിൽ ദാരുണാന്ത്യം

0

സിഡ്നി: കടലിൽ നീന്താനിറങ്ങിയ യുവാവിന് സ്രാവിന്‍റെ ആക്രമണത്തിൽ ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബീച്ചിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ന്യൂ സൗത്ത് വെയിൽസ് അധികൃതർ പുറത്തുവിട്ടിട്ടില്ല.

നീ​ന്തു​ന്ന​തി​നി​ട​യി​ൽ സ്രാ​വ് യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ബീ​ച്ചി​ലു​ള്ള​വ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​ക​ളേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യി​ൽ 1963നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ്രാ​വി​ന്‍റെ ഇ​ത്ര​യും മാ​ര​ക​മാ​യ ആ​ക്ര​മ​ണം. ബീ​ച്ചു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Leave a Reply