കോവിഡ്-19; രണ്ടാം ദിനവും രാജ്യത്തെ പ്രതിദിന കേസുകളില്‍ വര്‍ധന; മരണങ്ങളും ഉയര്‍ന്നു

0

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2.61 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

പ്രതിദിന മരണനിരക്കിലും വർധന ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 541 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 67,538 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,19,10,984 ആയി. നിലവിൽ 3,32,918 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.

രാജ്യത്തെ കോവിഡ് വാക്സിനേഷൻ 174.24 കോടി കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply