വീട്ടമ്മയും യുവാവും തൂങ്ങിമരിച്ചത് ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍

0

തൃശൂര്‍∙ യുവാവിനെയും വീട്ടമ്മയെയും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ലോഡ്ജ് മുറിയിലെ ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍. ഒളരിക്കര മണിപറമ്പില്‍ റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണു മരിച്ചത്.
സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഇരുവരെയും കാണാനില്ലെന്ന് ഭര്‍ത്താവ് വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് ഇവിടെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് മുറിയിലെ ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി പതിനൊന്നരയ്ക്കുള്ള ട്രെയിനില്‍ പോകണമെന്ന് ഹോട്ടലില്‍ അറിയിച്ച ശേഷം ബുധന്‍ ഉച്ചയ്ക്കാണ് ഇവര്‍ മുറിയെടുത്തത്. ഇവിടെ നിന്ന് വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി.

വിഷം കഴിച്ച ശേഷമാണ് ഇരുവരും തൂങ്ങിയതെന്നാണു പൊലീസ് നിഗമനം. ചെറുപ്പം മുതല്‍ റിജോയും സംഗീതയും പരിചയക്കാരായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഗീതയ്ക്ക് അഞ്ചും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളും ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉണ്ട്.

Leave a Reply