തൂത്തൻ ഖാമന്റെ മമ്മി കണ്ടെത്തിയ ദിനം: ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാതരാജാവ്

0

ഈജിപ്തിൽ ഒട്ടേറെ മമ്മികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം അന്നുമിന്നും തൂത്തൻ ഖാമന്റെ മമ്മി തന്നെ. ലോകമെമ്പാടും വിഖ്യാതനായ ഈ ഈജിപ്ഷ്യൻ കൗമാരചക്രവർത്തിയുടെ കല്ലറയിൽ അദ്ദേഹത്തിന്റെ മമ്മി കണ്ടെത്തിയതിന്റെ തൊണ്ണൂറ്റിയൊൻപതാം വാർഷികമാണ് ഇന്ന്. ചരിത്രപ്രസിദ്ധമായ ഈ കണ്ടെത്തൽ നടത്തിയത് ഹോവാർഡ് കാർട്ടർ എന്ന പര്യവേക്ഷകനാണ്.
1891ൽ പലരാജ്യങ്ങളെപ്പോലെ ഈജിപ്തും ബ്രിട്ടന്‌റെ അധീനതയിലായിരിക്കെയാണ് ബ്രിട്ടിഷ് പര്യവേക്ഷകനായ ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെത്തിയത്.ബ്രിട്ടനിൽ ദരിദ്രനായ ഒരു പെയിന്ററുടെ 11 മക്കളിൽ ഒരാളായിരുന്നു കാർട്ടർ.

ആയിടെ കാർട്ടർ തന്‌റെ പഠനമെല്ലാം, ഈജിപ്ഷ്യൻ ചരിത്രത്തിൽ അധികം അറിയപ്പെടാതിരുന്ന കൗമാര പ്രായത്തിൽ മരിച്ച തൂത്തൻ ഖാമൻ എന്ന ചക്രവർത്തിയിലേക്കു കേന്ദ്രീകരിച്ചു.ഈജിപ്തിൽ പല രാജാക്കന്മാരുടെയും കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും തൂത്തൻഖാമന്റേത് അതുവരെ കണ്ടെത്തിയിരുന്നില്ല.

കാർട്ടർക്ക് ഗവേഷണം നടത്താൻ സാമ്പത്തിക പിന്തുണ അത്യാവശ്യമായിരുന്നു. ബ്രിട്ടനിലെ സമ്പന്നനായ കാർണാർവോൻ പ്രഭു അദ്ദേഹത്തിനത് നൽകി.തൂത്തൻഖാമന്‌റെ കല്ലറ കണ്ടെത്താനുള്ള കാർട്ടറുടെ ശ്രമങ്ങൾക്കു പണം മുടക്കാൻ തയാറായി പ്രഭു മുന്നോട്ടു വന്നു.

ആറു വർഷങ്ങളോളം ശ്രമിച്ചിട്ടും കാർട്ടറിനും സംഘത്തിനും തൂത്തൻ ഖാമനെ കണ്ടെത്താൻ സാധിച്ചില്ല.1922 നവംബർ ഒന്നിന് കാർട്ടർ ഒരു അവസാന ശ്രമത്തിനു തുടക്കമിട്ടു.ഈജിപ്തിലെ പ്രശസ്തമായ മൃതനഗരിയായ രാജാക്കൻമാരുടെ താഴ്‌വരയിലായിരുന്നു അദ്ദേഹത്തിന്‌റെ തിരച്ചിൽ.തൂത്തൻ ഖാമന്‌റെ മുദ്രകൾ ആലേഖനം ചെയ്ത ചില ചരിത്ര വസ്തുക്കൾ കിട്ടിയത് കാർട്ടർക്കു പ്രതീക്ഷ നൽകി.

നവംബർ അഞ്ചിന് ഒരു കല്ലറയിലേക്കുള്ള പടിക്കെട്ടുകൾ കാർട്ടറും സംഘവും കണ്ടെത്തി.അടച്ചിട്ട ഒരു പ്രവേശന കവാടത്തിലേക്കാണ് അവ നയിച്ചത്.ആരുടെ

Leave a Reply