രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധന

0

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നിലൊന്നും കേരളത്തിലാണ്.

രാ​ജ്യ​ത്തെ പ്ര​തി​വാ​ര കേ​സു​ക​ളു​ടെ ശ​രാ​ശ​രി അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ​യെ​ത്തി. രോ​ഗ​വ്യാ​പ​ന നി​ര​ക്ക് 2.4 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3.70 ല​ക്ഷ​മാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 514 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 5,09,872 ആ​യി ഉ​യ​ർ​ന്നു. 82,988 അ​സു​ഖ​ബാ​ധി​ത​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Leave a Reply