യുക്രെയ്നുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിൻ

0

മോസ്കോ: യുക്രെയ്നുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയിലാണ് പുടിന്‍റെ പ്രതികരണം. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയാറാണ്. ചർച്ചകളുടെ പാതയിലേക്ക് പോകാൻ തയാറാണെന്നും വാർത്താ സമ്മേളനത്തിൽ പുടിൻ പറഞ്ഞു.

റ​ഷ്യ തീ​ർ​ച്ച​യാ​യും യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ റ​ഷ്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ സു​ര​ക്ഷ​യി​ൽ വാ​ഷിം​ഗ്ട​ണും നാ​റ്റോ​യും എ​ങ്ങ​നെ സ്വ​ത​ന്ത്ര​മാ​യി ഇ​ട​പെ​ടു​ന്നു എ​ന്ന​തി​ൽ ക​ണ്ണ​ട​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​രു രാ​ജ്യ​വും മ​റ്റു​ള്ള​വ​രു​ടെ ചെ​ല​വി​ൽ അ​തി​ന്‍റെ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്ത​രു​തെ​ന്നും പു​ടി​ൻ ആ​ഞ്ഞ​ടി​ച്ചു.

Leave a Reply