ഇന്ത്യ ജനിച്ചത് 1947 ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി: ഇന്ത്യ ജനിച്ചത് 1947 ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ വസതിയിൽ മുതിർന്ന സിക്ക് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി സിക്ക് മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

ന​മ്മു​ടെ ഗു​രു​ക്ക​ന്‍​മാ​ര്‍ ഒ​രു​പാ​ട് ത്യാ​ഗ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ കാ​ല​ത്ത് നാം ​വ​ലി​യ പീ​ഡ​ന​ങ്ങ​ളാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. അ​ക്കാ​ല​ത്ത് താ​ന്‍ ഒ​ളി​വി​ലാ​യി​രു​ന്നെ​ന്നും മോ​ദി പ​റ​ഞ്ഞു. സി​ക്കു​കാ​രു​ടെ വേ​ഷം ധ​രി​ച്ചാ​യി​രു​ന്നു ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ത​ല​പ്പാ​വും ധ​രി​ച്ചി​രു​ന്നു- പ്ര​ധാ​ന​മ​ന്ത്രി സി​ക്ക് നേ​താ​ക്ക​ളോ​ട് പ​റ​ഞ്ഞു.

1947-ലെ ​വി​ഭ​ജ​ന സ​മ​യ​ത്ത് സി​ക്ക് ദേ​വാ​ല​യ​മാ​യ ക​ർ​താ​ർ​പൂ​ർ സാ​ഹി​ബി​നെ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും മോ​ദി പ​റ​ഞ്ഞു. ക​ർ​താ​ർ​പൂ​ർ സാ​ഹി​ബ് പാ​ക്കി​സ്ഥാ​നി​ലാ​യി​പ്പോ​യി. പ​ഞ്ചാ​ബ് അ​തി‍​ർ​ത്തി​യി​ൽ നി​ന്നും വെ​റും ആ​റ് കി​ലോ മീ​റ്റ‍​ർ അ​ക​ലെ. വി​ഭ​ജ​ന​കാ​ല​ത്ത് ആ​റ് കി​ലോ​മീ​റ്റ‍​ർ അ​ക​ലെ​യു​ള്ള ക‍​ർ​ത്താ​പ്പൂ​ർ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ അ​വ‍​ർ​ക്ക് സാ​ധി​ച്ചി​ല്ല.

ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യി എ​ടു​ത്തു. ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ച‍​ർ​ച്ച​ക​ൾ തു​ട​ങ്ങി. പ​ഞ്ചാ​ബ് സ​ന്ദ‍​ർ​ശ​ന​ത്തി​നി​ടെ പ​ല​ത​വ​ണ ബൈ​നോ​ക്കു​ല‍​ർ വ​ഴി താ​ൻ ക‍​ർ​താ​ർ​പൂ​ർ സാ​ഹി​ബ് നോ​ക്കി നി​ൽ​ക്കു​മാ​യി​രു​ന്നു. ക​ർ​താ​ർ​പ്പൂ​ർ സാ​ഹി​ബി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് അ​ന്നേ ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും ഗു​രു​ക്ക​ൻ​മാ​രു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ പു​ണ്യ​ക​ര​മാ​യ ആ ​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​നാ​യി.

വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് ക​ർ​താ​ർ​പ്പൂ​ർ ഇ​ട​നാ​ഴി സാ​ധ്യ​മാ​യ​ത്. ഭ​ക്തി​യോ​ടെ​യ​ല്ലാ​തെ ഇ​ങ്ങ​നെ​യൊ​രു പ്ര​വൃ​ത്തി ആ‍​ർ​ക്കും സാ​ധ്യ​മാ​കി​ല്ലെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ഗു​രു ഗ്ര​ന്ഥ് സാ​ഹി​ബ് അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച കാ​ര്യ​വും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സി​ക്ക്നേ​താ​ക്ക​ള്‍​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച പ്ര​ധാ​ന​മ​ന്ത്രി അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

Leave a Reply