വിസിറ്റിംഗ് വിസയിൽ വിദേശത്തു കൊണ്ടുപോയി തൊഴിൽ വാങ്ങിക്കൊടുക്കാമെന്ന പേരിൽ പലരിൽനിന്നും പണം തട്ടിയെടുത്ത യുവാവ് പോലീസ് കസ്റ്റഡിയിൽ

0

ഗാന്ധിനഗർ: വിസിറ്റിംഗ് വിസയിൽ വിദേശത്തു കൊണ്ടുപോയി തൊഴിൽ വാങ്ങിക്കൊടുക്കാമെന്ന പേരിൽ പലരിൽനിന്നും പണം തട്ടിയെടുത്ത യുവാവ് പോലീസ് കസ്റ്റഡിയിൽ. തിരുവല്ല സ്വദേശി അജിൽ (29) ആണ് ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലുള്ളത്.

വി​സി​റ്റിം​ഗ് വി​സ​യി​ൽ വി​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് 20000 രൂ​പ വീ​തം പ​ല​രി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സം​ക്രാ​ന്തി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ജി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ അ​ജി​ലി​നെ പ​രാ​തി​ക്കാ​ര​നും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു​വ​ച്ചു. തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply