പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം; ഭ​ക്ത​ർക്ക് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല

0

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം. ഭ​ക്ത​ർ വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല ഇ​ട​ണ​മെ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റ് അ​റി​യി​ച്ചു. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല അ​നു​വ​ദി​ക്കി​ല്ല. 1500 പേ​ർ​ക്ക് പൊ​ങ്കാ​ല ഇ​ടാ​ൻ ഇ​ള​വ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ പ്ര​കാ​രം 1500 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​ണ്ടാ​ണി​ത്.

ഈ ​മാ​സം 17 ന് ​രാ​വി​ലെ 10.50 ന് ​പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​രും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​കും പൊ​ങ്കാ​ല ത​ർ​പ്പ​ണം എ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് 1.20 ന് ​പൊ​ങ്കാ​ല നി​വേ​ദി​ക്കും. നി​വേ​ദ്യ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പൂ​ജാ​രി​മാ​രെ പ്ര​ത്യേ​ക​മാ​യി നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ട്ര​സ്റ്റ് അ​റി​യി​ച്ചു.

പ​ണ്ടാ​ര ഓ​ട്ടം മാ​ത്ര​മാ​ണ് ന​ട​ത്തു​ക. പു​റ​ത്ത് എ​ഴു​ന്നെ​ള്ളു​ന്ന സ​മ​യ​ത്ത് പ​റ​യെ​ടു​പ്പ്, പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ് ജ​ന​ങ്ങ​ൾ പാ​ലി​ക്ക​ണം എ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Leave a Reply