സ്‌കൂളുകളില്‍ 21 മുതല്‍ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി മുഴുവന്‍സമയപ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഓണ്‍ലൈന്‍ക്ലാസുകള്‍ നിര്‍ബന്ധമല്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി

0

തിരുവനന്തപുരം : സ്‌കൂളുകളില്‍ 21 മുതല്‍ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി മുഴുവന്‍സമയപ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഓണ്‍ലൈൻ ക്ലാസുകള്‍ നിര്‍ബന്ധമല്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍ മാര്‍ച്ച്‌ വരെ നടത്തും. ഏപ്രിലില്‍ വാര്‍ഷികപരീക്ഷ നിര്‍ണയം നടത്തുമെന്നും അധ്യാപകസംഘടനകളുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.
എല്ലാ ജില്ലയിലും കലക്‌ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധവകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കര്‍മപദ്ധതി തയാറാക്കും. അസുഖംമൂലംക്ല ാസില്‍ വരാത്ത കുട്ടികള്‍ക്ക്‌ അധ്യാപകര്‍ പിന്തുണ നല്‍കണം. പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം, പഠനപിന്നാക്കാവസ്‌ഥ നേരിടുന്ന കുട്ടികള്‍ക്കുള്ള അധികപിന്തുണ, ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രത്യേക കരുതല്‍, പൊതു പരീക്ഷയ്‌ക്കു കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍, അധ്യാപകരുടെ വര്‍ക്ക്‌ ഫ്രം ഹോം, ഓണ്‍ലൈന്‍ക്ല ാസുകള്‍, വാര്‍ഷികപരീക്ഷ എന്നീ വിഷയങ്ങളില്‍ അധ്യാപകസംഘടനകള്‍ അഭിപ്രായമറിയിച്ചു. ആവശ്യമെങ്കില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവധി ദിവസങ്ങളും പ്രയോജനപ്പെടുത്താമെന്നു സംഘടനാപ്രതിനിധികള്‍ ഉറപ്പുനല്‍കി.
ക്യു.ഐ.പി. അധ്യാപകസംഘടനകളുടെ യോഗം നേരിട്ടും ഇതരസംഘടനകളുടെയും അനധ്യാപകസംഘടനകളുടെയും യോഗം ഓണ്‍ലൈനായുമാണു വിളിച്ചുചേര്‍ത്തത്‌. അധ്യാപകരോട്‌ കൂടിയാലോചിക്കാതെ സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശമിറക്കിയ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടിയാലോചനയുണ്ടാകുമെന്നും ഉറപ്പുനല്‍കി.

Leave a Reply