ഐഎസ്‌എല്ലില്‍ ബംഗളുരു എഫ്‌.സിയെ അട്ടിമറിച്ച്‌ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡ്‌

0

പനാജി: ഐഎസ്‌എല്ലില്‍ ബംഗളുരു എഫ്‌.സിയെ അട്ടിമറിച്ച്‌ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡ്‌. ഒന്നിനെതിരേ രണ്ട്‌ ഗോളുകള്‍ക്കാണ്‌ ബംഗളൂരുവിനെ നോര്‍ത്ത്‌ ഈസ്‌റ്റ് പരാജയപ്പെടുത്തിയത്‌. ധന്‍വാവിയ റാള്‍ട്ടെയും ദെഷ്രോന്‍ ബ്രൗണും നോര്‍ത്ത്‌ ഈസ്‌റ്റിനായി വലകുലുക്കിയപ്പോള്‍ ബംഗളുരു എഫ്‌.സിക്ക്‌ വേണ്ടി ക്ലെയ്‌ടന്‍ സില്‍വ ഗോള്‍ നേടി. ബംഗളുരുവിന്റെ പരാജയത്തോടെ ടീമിന്റെ പ്ലേ ഓഫ്‌ സ്വപ്‌നങ്ങള്‍ തുലാസിലായി.
കളിയുടെ രണ്ടാം പകുതിയിലാണ്‌ മൂന്ന്‌ ഗോളുകളും പിറന്നത്‌. 66ആം മിനിറ്റില്‍ സില്‍വയുടെ ഗോളിനു പിന്നാലെ നോര്‍ത്ത്‌ ഈസ്‌റ്റ് ശക്‌തമായി പൊരുതുകയായിരുന്നു. ജയം ഊട്ടിയുറപ്പിക്കാന്‍ ബംഗളുരു ശ്രമിക്കുന്നതിനിടയിലാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡ്‌ സമനില ഗോള്‍ പിടിച്ചത്‌. ബംഗളുരുവിന്റെ പ്രതിരോധം നോക്കിനില്‍ക്കേ ജമൈക്കന്‍ താരം പന്ത്‌ വലയിലെത്തിച്ചു. മാഴ്‌സലീനൊയുടെ പോരാട്ട വീര്യം റാള്‍ട്ടേയിലൂടെ നോര്‍ത്ത്‌ ഈസ്‌റ്റിനായി വൈകാതെ ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ ബ്രൗണ്‍ ഗോളടിക്കുന്നതിന്‌ അടുത്തെതിയെങ്കിലും ലക്ഷ്യം കണ്ടില്ല.
ഐ.എസ്‌.എല്ലില്‍ 17 കളികളില്‍ 23 പോയിന്റുമായി ആറാം സ്‌ഥാനത്താണ്‌ ബംഗളുരു. 18 പോയിന്റുമായി 10-ാം സ്‌ഥാനത്താണ്‌ ഖാലിദ്‌ ജാമിലിന്റെ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡ്‌.

Leave a Reply