സ്വപ്ന സുരേഷിന് പുതിയ ജോലി; തൊടുപുഴയിലെ ഓഫിസിലെത്തി ചുമതലയേറ്റു

0

തൊടുപുഴ ∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു. ഡൽഹി ആസ്ഥാനമായ സർക്കാരിതര സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായാണ് നിയമനം. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ ഓഫിസിലെത്തിയാണ് ചുമതലയേറ്റത്.

സ്വപ്നയുടെ വക്കാലത്ത് ഒഴിഞ്ഞതായി പ്രതിഭാഗം അഭിഭാഷകൻ
ഇന്ത്യയിൽ 10 ലക്ഷം ആദിവാസി കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകുന്ന ‘സദ്ഗൃഹ’ പദ്ധതിയാണു സംഘടന നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. അട്ടപ്പാടിയിൽ 300 വീടുകൾ പൂർത്തിയാക്കി. സേലം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാമി ആത്മ നമ്പിയാണ് അധ്യക്ഷൻ. മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാർ നേരത്തെ അധ്യക്ഷനായിരുന്നു.

കേസുകളും വിവാദങ്ങളും സ്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സാമൂഹികസേവന രംഗത്തെ താൽപര്യവും പ്രവർത്തനശേഷിയും ഉപകാരപ്പെടുത്തുക മാത്രമാണ് എച്ച്ആർഡിഎസിന്റെ ലക്ഷ്യമെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.

Leave a Reply