കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസിലൂടെ വിവാദ പുരുഷനാകുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത നമ്പി നാരായണന്റെ ജീവിത കഥ അഭ്രപാളിയിലേക്കും. പ്രജേഷ്സെന്‍ നമ്പനാരായണന്റെ ജീവിതം അടിസ്ഥാനമാക്കി
തയാറാക്കിയ “ഓര്‍മകളുടെ ഭ്രമണപഥം” എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജൂലൈ ഒന്നിന് ആഗോള റിലിസ് ലക്ഷ്യമിടുന്ന “റോകട്രി ദ് നമ്പി എഫക്ട്” എന്ന ചിത്രം ആറുഭാഷകളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ആര്. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും മാധവന് തന്നെ നിര്‍വഹിച്ചിരിക്കുന്നു.
വര്‍ഗീസ് മൂലന് പിക്ചേഴ്സും ആര് മാധവന്റെ ട്രൈകളര്‍ ഫിലിംസും ഹോളിവുഡ് പ്ര?ഡക്ഷന്‍ കമ്പനിയായ 27ത് ഇന്‍വെസ്റ്റ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയായ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ജൂലൈയില്‍ പ്രദര്‍ശനം ആരംഭിക്കുന്നതെന്ന് നിര്‍മാതാവ് ഡോ. വര്‍ഗിസ് മൂലന് പറഞ്ഞു. ഇന്ത്യക്ക് പുറമെ ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നു. നിരവധി വിദേശ താരങ്ങള്‍ അഭിനയിച്ച ചിത്രത്തിലുടനീളം ഷാരൂഖാന്റെ സാന്നിധ്യമുണ്ടെന്ന് സഹ സംവിധായകനായ പ്രജേഷ്സെന്‍ പറഞ്ഞു.