കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം

0

കീവ്: കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ആളപായമില്ലെന്നാണു റിപ്പോർട്ടുകൾ. റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡോ​നെ​ട്സ്ക് ന​ഗ​ര​ത്തി​ൽ പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക് (ഡി​എ​ൻ​ആ​ർ) ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​മാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ലി​യ സ്ഫോ​ട​ന​മാ​ണു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് റ​ഷ്യ​യു​ടെ ആ​ർ​ഐ​എ വാ​ർ​ത്താ ഏ​ജ​ൻ​സി​യും സ്ഥി​രീ​ക​രി​ച്ചു.

ഡോ​നെ​ട്സ്കി​ൽ നി​ന്ന് താ​മ​സ​ക്കാ​രെ റോ​സ്തോ​വ് മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ഡി​എ​ൻ​ആ​ർ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

Leave a Reply