പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്നു പരിഗണിക്കും. കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും. സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനും അഡീഷണല്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോനുമാണ് ഇന്നു കോടതിയിലെത്തുക.
കഴിഞ്ഞമാസം കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്നത് ചര്‍ച്ചയായിരുന്നു. 2018 ഫെബ്രുവരി 22 നാണ് മോഷണ കുറ്റം ആരോപിച്ച ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് മധു കൊല്ലപ്പെട്ടത്.