കൊച്ചി: ഈ വര്‍ഷം ജനുവരിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ക്ല ബ്ബുകളില്‍ ഒന്നാം സ്ഥാനം നേടി കേരള ബ്ലാസ്റ്റേഴ്സ്. 18.9 മില്യണ്‍ സമ്പര്‍ക്കങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ കെ.ബി.എഫ്.സി. നടത്തിയത്.
ഇന്‍സ്റ്റഗ്രാമിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ മികച്ച അഞ്ച് ഇന്ത്യന്‍ സ്പോര്‍ട്സ്ക്ല ബ്ബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്ബോള്‍ക്ല ബ്ബും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയാണ്. സ്പോര്‍ട്സ് ഡേറ്റ അനലിറ്റിക് പ്ലാറ്റ്ഫോമായ ഡിപോര്‍ട്ടസ് ആന്‍ഡ് ഫിനാന്‍സാസ് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍.
2014 മുതല്‍ ഏഷ്യയിലെ ഏറ്റവും അത്യാവേശം നിറഞ്ഞ ആരാധക കൂട്ടമുള്ള, ഏറ്റവും വ്യാപകമായി പിന്തുണയ്ക്കപ്പെടുന്നക്ല ബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. നിലവില്‍ 2.6 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ക്ല ബ്ബെന്ന നേട്ടവും കെ.ബി.എഫ്.സി. സ്വന്തമാക്കിയിട്ടുണ്ട്.
റിസള്‍ട്ട് സ്പോര്‍ട്സിന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഫുട്ബോള്‍ ബെഞ്ച്മാര്‍ക്ക് നടത്തിയ മറ്റൊരു സാങ്കേതിക വിശകലനത്തില്‍, ഡിജിറ്റല്‍ കമ്മ്യൂണിറ്റിയിലെ അംഗബലത്തിന്റെ കാര്യത്തില്‍ ലോകത്തിലെ 250 ലധികം ഫുട്ബോള്‍ക്ല ബ്ബുകളില്‍ കെ.ബി.എഫ്.സിക്ക് 65-ാം സ്ഥാനമാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സീസണിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണിലും കാഴ്ച്ചക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ലോകമെമ്പാടുമുള്ളക്ല ബ്ബിന്റെ ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും അവരെ പങ്കുചേര്‍ക്കുന്നതിനുമായി, ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ഇടപഴകുകയും പുതിയ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.