“മ​ണി ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ കേ​ര​ള പ​തി​പ്പ്, ഒ​ന്നാ​ന്ത​രം ത​ട്ടി​പ്പു​കാ​ര​ൻ’: ക​ടു​പ്പി​ച്ച് സു​രേ​ന്ദ്ര​ൻ

0

ആ​ല​പ്പു​ഴ: കെ​എ​സ്ഇ​ബി വി​വാ​ദ​ത്തി​ൽ മു​ൻ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രേ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മ​ണി​യെ​പോ​ലൊ​രു ത​ട്ടി​പ്പു​കാ​ര​ൻ കേ​ര​ള​ത്തി​ൽ വേ​റെ​യി​ല്ല. ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ കേ​ര​ള പ​തി​പ്പാ​ണ് മ​ണി​യെ​ന്നും സു​രേ​ന്ദ്ര​ൻ വി​മ​ർ​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും സു​രേ​ന്ദ്ര​ൻ വി​മ​ർ​ശ​നം ന​ട​ത്തി. കെ​എ​സ്ഇ​ബി അ​ഴി​മ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ല. പി​ണ​റാ​യി മ​ൻ​മോ​ഹ​ൻ സിം​ഗി​ന് പ​ഠി​ക്കു​ക​യാ​ണോ​യെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

ഹ​രി​പ്പാ​ട്ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യും ക്വ​ട്ടേ​ഷ​ൻ സം​ഘ​വും അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നു. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പൂ​ർ​ണ​മാ​യും പ​രാ​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply