മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ ജീവനക്കാര്‍ക്കു കയറാന്‍ പേടിയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്

0

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ ജീവനക്കാര്‍ക്കു കയറാന്‍ പേടിയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. അന്തേവാസിയായിരുന്ന മഹാരാഷ്‌ട്ര സ്വദേശി ജെയറാം ഗലോട്ട് സെല്ലില്‍ കൊല്ലപ്പെടാനിടയായ സാഹചര്യത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ജീവനക്കാര്‍ക്കുണ്ടായ വീഴ്ചയ്‌ക്കൊപ്പം സെല്ലിലെ പരിശോധന നടത്താനുള്ള പേടിയും പരാമര്‍ശിക്കുന്നത്.

മാ​ന​സി​ക നി​ല​തെ​റ്റി​യ, ഏ​തു നി​മി​ഷ​വും അ​ക്ര​മാ​സ​ക്ത​രാ​യേ​ക്കാ​വു​ന്ന​ രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ ആ​രോ​ഗ്യ ദൃ​ഢ​ഗാ​ത്ര​രാ​യ ജീ​വ​ന​ക്കാ​ര്‍ ത​ന്നെ വേ​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യം.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം സെ​ല്ലു​ക​ളി​ലെ പ​ര​ലി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ഴി​യാ​റി​ല്ല. ഈ ​അ​വ​സ്ഥ​യാ​ണ് അ​ന്തേ​വാ​സി​ക​ളാ​യ സ്ത്രീ​യും പു​രു​ഷ​നും മ​തി​ല്‍ ചാ​ടി ക​ട​ന്നു ര​ക്ഷ​പ്പെ​ടാ​നും ഇ​ട​യാ​ക്കി​യ​ത്. അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​ക്കു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ചു​മ​ര്‍ പാ​ത്രം കൊ​ണ്ട് തു​ര​ന്നാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി കേ​ന്ദ്ര​ത്തി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.​സം​ഭ​വം വ​ലി​യ വാ​ര്‍​ത്ത​യാ​യ​തോ​ടെ ജി​ല്ലാ ജ​ഡ്ജി, മ​നു​ഷ്യാ​വ​കാ​ശ​ ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച​യെ​കു​റി​ച്ചു റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മ​ന്ത്രി വീ​ണാ ​ജോ​ര്‍​ജും നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നെ​ത്തുട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ​യും അ​ന്തേ​വാ​സി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ലു ​ദി​വ​സ​ത്തി​ന​കം, റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, ര​ണ്ട് അ​ന്തേ​വാ​സി​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ ഒ​രാ​ള്‍​ക്കു മാ​ത്രം ചി​കിത്സ ന​ല്‍​കി​യ​താ​ണ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ വീ​ഴ്ച​യാ​യി സൂ​പ്ര​ണ്ട് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

രാ​ത്രി ഏ​ഴ​ര​യ്ക്കു​ണ്ടാ​യ കൊ​ല​പാ​ത​കം അ​റി​യു​ന്ന​തു രാ​വി​ലെ​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടിയു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ല്‍, സ​സ്പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വ​ന്നാ​ല്‍ ആ​ള്‍​ക്ഷാ​മം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​ക്കാ​ര്യ​ങ്ങ​ള്‍കൂ​ടി പ​രി​ഗ​ണി​ച്ച ​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി

Leave a Reply