ഭാര്യയേയും രണ്ട് പെൺകുട്ടികളേയും കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

0

ചെന്നൈ∙ മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെത്തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം രണ്ട് മക്കളേയുമാണ് വധിച്ചത്.

ചായക്കട നടത്തുന്ന ലക്ഷ്മണൻ ആണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് സൂപ്രണ്ട് അറിയിച്ചു. താഴ്ന്ന ജാതിക്കാരനെ മകൾ വിവാഹം ചെയ്തതിലൂള്ള പ്രകോപനമാണ് കൃത്യത്തിന് കാരണം. വിവാഹിതയായ മകൾ ഭർത്താവിനൊപ്പം സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply