തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന്
കുഴഞ്ഞുവീണ് മരിച്ചു. പുത്തന്‍ചിറ സ്വദേശി ജയന് ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ജയന്റെ കാലിന് പരിക്കേറ്റിരുന്നു.
അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരി മരിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് മരിച്ചത്.