നരേന്ദ്ര മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

0

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജ്യത്ത് ദരിദ്രർ കൂടുതൽ ദരിദ്രരാകുമ്പോൾ ധനികർ കൂടുതൽ സമ്പന്നരാകുകയാണ്. ഈ സർക്കാരിന്‍റെ ഉദ്ദേശ്യത്തിലും നയങ്ങളിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നും മൻമോഹൻ സിംഗ് തുറന്നടിച്ചു.

വി​ദേ​ശ​ന​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ചൈ​നീ​സ് സൈ​നി​ക​ർ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക​ളി​ൽ തു​ട​രു​ക​യാ​ണ്. ഒ​രു വ​ർ​ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല. പ​ഴ​യ സു​ഹൃ​ത്തു​ക്ക​ൾ ശ​ത്രു​ക്ക​ളാ​യി മാ​റി. എ​ന്നി​ട്ട് ബി​ജെ​പി നെ​ഹ്‌​റു​വി​നെ പ​ഴി​ചാ​രു​ന്നു​വെ​ന്നും മ​ൻ​മോ​ഹ​ൻ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​ക്കാ​രെ കെ​ട്ടി​പ്പി​ടി​ച്ച​തു​കൊ​ണ്ടോ സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി ക​ഴി​ച്ച​തു​കൊ​ണ്ടോ ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടി​ല്ല. വ​ലി​യ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ അ​ത് പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ബി​ജെ​പി നേ​താ​ക്ക​ളെ ചൂ​ണ്ടി മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു.

Leave a Reply