കെഎസ്ഇബി ഭൂമി കൈമാറ്റത്തില്‍ ബോര്‍ഡ് ആണ് തീരുമാനമെടുത്തതെന്ന് മുന്‍മന്ത്രി എം.എം മണി

0

തിരുവനന്തപുരം: കെഎസ്ഇബി ഭൂമി കൈമാറ്റത്തില്‍ ബോര്‍ഡ് ആണ് തീരുമാനമെടുത്തതെന്ന് മുന്‍മന്ത്രി എം.എം മണി. ക്വട്ടേഷന്‍ നല്‍കിയാണ് സൊസൈറ്റികള്‍ക്ക് കൊടുത്തത്. എല്ലാം അനുമതിയോടെയാണെന്നും എം.എം മണി പറഞ്ഞു.

വൈ​ദ്യു​തി ബോ​ര്‍​ഡ് ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​വും മ​ന്ത്രി അ​റി​യേ​ണ്ട​തി​ല്ല. പ​ക്ഷെ ഇ​വി​ടെ ആ​രോ​പി​ച്ച എ​ല്ലാ കാ​ര്യ​വും നി​യ​മ​പ​ര​മാ​യാ​ണ് ചെ​യ്ത​ത്. ത​ന്‍റെ മ​രു​മ​ക​ന്‍ വ​രു​ന്ന​തി​ന് മു​ന്‍​പാ​ണ് സൊ​സൈ​റ്റി​ക്ക് കൊ​ടു​ത്ത​തെ​ന്നും എം.​എം മ​ണി പ​റ​ഞ്ഞു.

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ​യും ഭ​ര​ണ​കാ​ല​ത്ത് ഭൂ​മി ബ​ന്ധു​ക്ക​ള്‍​ക്ക് കൊ​ടു​ത്തി​ട്ടു​ണ്ട്. അ​തെ​ല്ലാം ചെ​യ്ത​ത് ആ​ര്യാ​ട​നും മ​ക​നും കൂ​ടി​യാ​ണ്. അ​ക്കാ​ര്യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. അ​തൊ​ക്കെ വി.​ഡി സ​തീ​ശ​ന്‍ ഒ​ന്ന് അ​ന്വേ​ഷി​ക്ക​ണം. ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ള്‍ ന​ല്‍​കാ​മെ​ന്നും മ​ണി പ​റ​ഞ്ഞു.

താ​ന്‍ ചെ​യ്യു​ന്ന​ത് പ​ന്തി​കേ​ടാ​ണെ​ന്ന് ചെ​യ​ര്‍​മാ​നും മ​ന്ത്രി​ക്കും തോ​ന്നി​യാ​ല്‍ പി​ന്നെ പേ​ടി തോ​ന്നു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ത​നി​ക്ക് എ​കെ​ജി സെ​ന്‍റ​റി​ല്‍ എ​ത്താ​ന്‍ ഒ​രു സം​ര​ക്ഷ​ണ​വും വേ​ണ്ടെ​ന്ന് തോ​ന്നു​ന്ന​ത് ത​ന്‍റെ നീ​തി​ബോ​ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

ത​ന്‍റെ കൈ ​ശു​ദ്ധ​മാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി വൈ​ദ്യു​തി ബോ​ര്‍​ഡി​ല്‍ എ​ന്തെ​ല്ലാം ചെ​യ്യാ​ന്‍ ക​ഴി​യു​മോ അ​തെ​ല്ലാം ചെ​യ്തി​ട്ടു​ണ്ട്. സ​മ്പൂ​ര്‍​ണ വൈ​ദ്യൂ​തി​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ സം​ഘ​ട​ന​യെ​യും യോ​ജി​പ്പി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ന്നും മ​ണി പ​റ​ഞ്ഞു.

Leave a Reply