പഴയ ഫോണുകളെ പണമാക്കിമാറ്റാനുള്ള സൗകര്യം ഫ്ലിപ്പ്കാർട്ടിലിപ്പോഴുണ്ട്

0

പഴയ ഫോണുകളെ പണമാക്കിമാറ്റാനുള്ള സൗകര്യം ഫ്ലിപ്പ്കാർട്ടിലിപ്പോഴുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 1500 ലധികം പിൻകോഡുകളിൽ ഇപ്പോൾ ഈ ‘സെൽ ബാക് പ്രോഗ്രാം’ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ നിന്നല്ലാതെ വാങ്ങിയ ഫോണുകളും ഇതുവഴി വിൽക്കാൻ സാധിക്കും. നിലവിലെ ഉപഭോക്താക്കൾക്ക് മാത്രമേ ഇപ്പോൾ ഫോൺ വിൽക്കാൻ സാധിക്കുകയുള്ളൂ. മൂന്ന് ലളിതമായ ചോദ്യങ്ങൾക്കനുസരിച്ചാണ് ഫോണിന്റെ മൂല്യം നിശ്ചയിക്കുന്നത് എന്നാണ് ഫ്ലിപ്കാർട്ട് പറയുന്നത്. വില്പന മൂല്യം കണക്കാക്കിയതനുസരിച്ച് ഒരു ഇ വൗച്ചർ ലഭിക്കും. ഇത് ഉപയോഗിച്ച് ഫ്ലിപ്‌കാർട്ടിൽനിന്നും സാധനങ്ങൾ വാങ്ങാം. വില നിശ്ചയിച്ചുകഴിഞ്ഞാൽ, 48 മണിക്കൂറിൽ തന്നെ ഫ്ലിപ്കാർട്ട് ഏജൻറ്റുമാർ വീടുകളിൽ നിന്നും ഫോൺ വന്നെടുക്കും. സ്മാർട്ട് ഫോണുകൾ വാങ്ങുന്നവർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത്.കടുത്ത മത്സരം നിലനിൽക്കുന്ന സ്മാർട്ട് ഫോൺ വിപണി പിടിക്കുവാനുള്ള ശ്രമങ്ങളായും ഇതിനെ കാണുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഭൂമിയുടെ പരിസ്ഥിതി പ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയായിരിക്കും.

Leave a Reply