നടി ആക്രമിക്കപ്പെട്ടതിനു അഞ്ച് വര്‍ഷങ്ങള്‍ തികയുമ്പോള്‍ സർക്കാരും സിനിമാ വ്യവസായവും എന്തുചെയ്തുവെന്ന് ചോദ്യമുയർ‌ത്തി വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്

0

കോട്ടയം: നടി ആക്രമിക്കപ്പെട്ടതിനു അഞ്ച് വര്‍ഷങ്ങള്‍ തികയുമ്പോള്‍ സർക്കാരും സിനിമാ വ്യവസായവും എന്തുചെയ്തുവെന്ന് ചോദ്യമുയർ‌ത്തി വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തെന്നാണ് ഡബ്ല്യൂസിസിയുടെ ചോദ്യം.

അ​തി​ജീ​വി​ച്ച സ്ത്രീ​യു​ടെ നീ​തി​ക്കു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തെ പി​ന്താ​ങ്ങു​ന്ന​തി​ന് സി​നി​മാ വ്യ​വ​സാ​യം എ​ന്ത് ചെ​യ്തെ​ന്നും ഡ​ബ്ല്യൂ​സി​സി ചോ​ദി​ക്കു​ന്നു.

ഡ​ബ്ല്യൂ​സി​സി​യു​ടെ കു​റി​പ്പ്

2017 ഫെ​ബ്രു​വ​രി​യി​ല്‍ താ​ന്‍ നേ​രി​ട്ട ലൈം​ഗി​ക അ​തി​ക്ര​മ​ത്തെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​ക്കി​നെ​യും കു​റി​ച്ച് അ​തി​ജീ​വി​ത ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​പ്പെ​ട്ടു. അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഇ​നി ഉ​ണ്ടാ​വി​ല്ല എ​ന്നു​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ന്തു ചെ​യ്തു?

അ​തി​ജീ​വി​ച്ച സ്ത്രീ​യു​ടെ നീ​തി​ക്കു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തെ പി​ന്താ​ങ്ങു​ന്ന​തി​ന് സി​നി​മാ വ്യ​വ​സാ​യം എ​ന്ത് ചെ​യ്തു? എ​ല്ലാ​വ​ര്‍​ക്കും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ നാ​മോ​രോ​രു​ത്ത​രും എ​ന്ത് ചെ​യ്തു.

അ​വ​ള്‍​ക്കൊ​പ്പം അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പം- ഡ​ബ്ല്യൂ​സി​സി

Leave a Reply