മാ​ധ്യ​മ​ങ്ങ​ൾ വാ​യ​ട​ച്ചാ​ൽ എ​ല്ലാം ശ​രി​യാ​കും; കോ​ഹ്ലി​യെ പി​ന്തു​ണ​ച്ച് രോ​ഹി​ത്

0

കോ​ൽ​ക്ക​ത്ത: മോ​ശം ഫോ​മി​നെ തു​ട​ർ​ന്ന് സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ മു​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്ക് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ പി​ന്തു​ണ. കോ​ഹ്ലി​യു​ടെ ഫോ​മി​ൽ മാ​ധ്യ​മ​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ഒ​രു ദ​ശാ​ബ്ധ​ക്കാ​ല​മാ​യി അ​ദ്ദേ​ഹം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലു​ണ്ട്. സ​മ്മ​ർ​ദ്ദ​ങ്ങ​ൾ എ​ങ്ങ​നെ അ​തി​ജീ​വി​ക്ക​ണ​മെ​ന്ന് കോ​ഹ്ലി​ക്ക​റി​യാ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ വാ​യ​ട​ച്ചാ​ൽ എ​ല്ലാം ശ​രി​യാ​കു​മെ​ന്നും രോ​ഹി​ത് പ​റ​ഞ്ഞു.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് രോ​ഹി​ത് കോ​ഹ്ലി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം.

അ​ടു​ത്തി​ടെ പൂ​ർ​ത്തി​യാ​യ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ കോ​ഹ്ലി​യു​ടേ​ത് ദ​യ​നീ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു. മൂ​ന്ന് ഇ​ന്നിം​ഗ്സി​ൽ നി​ന്നാ​യി മു​ൻ നാ​യ​ക​ൻ ആ​കെ നേ​ടി​യ​ത് 26 റ​ണ്‍​സാ​ണ്. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ സ്കോ​ർ ബോ​ർ​ഡ് തു​റ​ക്കും മു​ൻ​പ് പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു

Leave a Reply