വിവാഹാഘോഷത്തിനിടെ ബേംബേറ്, സ്ഫോടക വസ്തുക്കൾ നൽകിയ ആളെ തിരിച്ചറിഞ്ഞു, വാളും കണ്ടെടുത്തു

0

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബോംബാക്രമണ കേസിലെ (Bomb Blast)പ്രതികൾക്ക് സ്ഫോടക വസ്തു നൽകിയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ സനാദിന് വടിവാൾ നൽകിയ കടമ്പൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.

ബോംബ് നിർമിക്കാനുള്ള സ്ഫോടക വസ്തുക്കൾ പ്രതികൾക്ക് എവിടുന്ന് കിട്ടിയെന്ന അന്വേഷണത്തിലാണ് കണ്ണൂർ സ്വദേശിയിലേക്ക് പൊലീസ് എത്തിയത്. നേരത്തെ പടക്ക കട നടത്തിയ ഇയാൾ വീട്ടിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് മിഥുനും സംഘത്തിനും കൈമാറിയത്. ഇത് ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. ഇയാളെ വൈകാതെ അറസ്റ്റ് ചെയ്യും. താഴെ ചൊവ്വയിൽ നിന്ന് പ്രതികൾ പടക്കം വാങ്ങിയെങ്കിലും അത് സ്ഫോടനത്തിൽ ഉപയോഗിച്ചിട്ടില്ല. ഇത് കല്യാണവീട്ടിൽ പൊട്ടിച്ചിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

തോട്ടട -ഏച്ചൂർ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേസിലെ പ്രതിയായ മിഥുൻ തോട്ടട സംഘത്തിന് നേരെ വീശിയ വാളും പൊലീസ് കണ്ടെടുത്തു. കടമ്പൂർ സ്വദേശിയായ അരുണിന്റെ വീട്ടിൽ നിന്നാണ് വാൾ കണ്ടെത്തിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ സനാദിന് വാൾ നൽകിയത് അരുണാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം, കല്യാണത്തിന്‍റെ തലേദിവസം രാത്രി തോട്ടട ഏച്ചൂർ സംഘങ്ങൾ തമ്മിൽ രണ്ട് തവണ അടിപിടി ഉണ്ടായി. ഇതിൽ മിഥുൻ നാട്ടുകാരിലൊരാളെ താക്കോൽ ഉപയോഗിച്ച് കുത്തിയെന്നും കണ്ടെത്തി. ഏച്ചൂർ സംഘത്തിൽ പെട്ടവർക്ക് ഡാൻസ് കളിക്കാനായി ആവശ്യപ്പെട്ട

Leave a Reply