സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ

0

പാലക്കാട്: ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയതായി യുവാവിന്‍റെ വെളിപ്പെടുത്തല്‍. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് സുഹൃത്ത് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടാ​മ്പി പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

2015ല്‍ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​ഹ​മ്മ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ചി​ന​ക്ക​ത്തൂ​രി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ആ​ഷി​ഖി​നെ കു​ഴി​ച്ചു​മൂ​ടി​യ​തെ​ന്ന് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Leave a Reply