രാ​ജ്ഭ​വ​നി​ൽ ബി​ജെ​പി നേ​താ​വ്: സി​പി​എം- ആ​ർ​എ​സ്എ​സ് കൂ​ട്ടു​കെ​ട്ടെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

0

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ അ​ഡീ​ഷ​ണ​ൽ പി​എ​യാ​യി ബി​ജെ​പി സം​സ്ഥാ​ന സം​സ്ഥാ​ന സ​മി​തി അം​ഗം ഹ​രി എ​സ്. ക​ർ​ത്ത​യു​ടെ നി​യ​മ​നം അം​ഗീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​പ​ക്ഷം. ഇ​ക്കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ആ​രോ​പി​ച്ചു.

പീ​ലാ​ത്തോ​സാ​കാ​ൻ ര​ണ്ടു കൂ​ട്ട​രും ഒ​ത്തു ക​ളി​ക്കു​ന്നു. പ​ര​സ്പ​രം കൈ ​ക​ഴു​കു​ന്നു. ഹ​രി എ​സ്.​ക​ർ​ത്ത​യു​ടെ കാ​ര്യ​ത്തി​ലും ഇ​തു​ണ്ടാ​യി. ഈ ​നി​യ​മ​നം പ​ഞ്ചാ​ബി​ലും ബം​ഗാ​ളി​ലും ന​ട​ക്കി​ല്ല.

ആ​ർ​എ​സ്എ​സ് പ്ര​തി​നി​ധി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നും ക​മ്യൂ​ണി​സ്റ്റ് പ്ര​തി​നി​ധി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​ത്തു ക​ളി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ സി​പി​എം- ആ​ർ​എ​സ്എ​സ് അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

Leave a Reply