നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ്

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി.

ഹ​ര്‍​ജി മാ​ര്‍​ച്ച് ഒ​മ്പ​തി​നു ഹർജി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് കെ. ​ഹ​രി​പാ​ലി​ലാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. കേ​സ് റ​ദ്ദാ​ക്കണമെന്നും അതിനു ക​ഴി​യി​ല്ലെ​ങ്കി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു കൈ​മാ​റ​ണ​മെ​ന്നുമാണ് ദി​ലീ​പിന്‍റെ ആ​വ​ശ്യം.

ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്ക​രു​തെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ടു വാ​ക്കാ​ല്‍ പ​റ​ഞ്ഞു.

Leave a Reply