കൊട്ടാരക്കരയില്‍ത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു

0

കൊല്ലം: കൊട്ടാരക്കരയില്‍ത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി ഷമീര്‍ ആലമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര കുളക്കടയിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായിരുന്നു ഷമീര്‍ ആലം. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. ഷമീര്‍ ആലം പീഡിപ്പിച്ചത് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ അപകടം മണത്ത പ്രതി കുളക്കടയില്‍ നിന്നും പത്തനാപുരത്തേക്ക് താമസം മാറിയിരുന്നു. എന്നാല്‍, പുത്തൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പത്തനാപുരത്തുണ്ടെന്ന് വ്യക്തമായി. പൊലീസ് തന്നെ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയ പ്രതി നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ടു. യാത്രക്കിടെ ആലപ്പുഴയില്‍ വച്ചാണ് പുത്തൂര്‍ പൊലീസ് ഷമീറിനെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി

Leave a Reply