ദാ​രി​ദ്ര​മി​ല്ലാ​ത്ത രാ​ജ്യം; വീ​ണ്ടും ചൈ​ന​യെ പു​ക​ഴ്ത്തി എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള

0

ദാ​രി​ദ്ര​മി​ല്ലാ​ത്ത രാ​ജ്യം; വീ​ണ്ടും ചൈ​ന​യെ പു​ക​ഴ്ത്തി എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള
ആ​ല​പ്പു​ഴ: ചൈ​ന​യെ വീ​ണ്ടും പ്ര​ശം​സി​ച്ച് സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള. ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ചൈ​ന സ്തു​തി ന​ട​ത്തി​യ​ത്.

ചൈ​നീ​സ് വ​ള​ര്‍​ച്ച സോ​ഷ്യ​ലി​സ​ത്തി​ന്‍റെ നേ​ട്ട​മാ​ണെ​ന്നും ചൈ​ന ദാ​രി​ദ്ര​മി​ല്ലാ​ത്ത രാ​ജ്യ​മാ​ണെ​ന്നും എ​സ്ആ​ര്‍​പി പ​റ​ഞ്ഞു. കാ​ര്യം പ​റ​യു​മ്പോ​ള്‍ വി​വാ​ദ​മാ​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്ക് പ​ണം ക​ടം കൊ​ടു​ക്കു​ന്ന രാ​ജ്യ​മാ​ണ് ചൈ​ന. ഇ​ത് വ​സ്തു​ത​യാ​ണ്. ഇ​ക്കാ​ര്യം പ​റ​യു​മ്പോ​ള്‍ ചൈ​ന​യെ പ്ര​കീ​ര്‍​ത്തി​ച്ചു എ​ന്ന് പ​റ​ഞ്ഞ് മാ​ധ്യ​മ​ങ്ങ​ള്‍ വി​വാ​ദ​മാ​ക്കി​യെ​ന്നും എ​സ്ആ​ര്‍​പി വ്യ​ക്ത​മാ​ക്കി.

Leave a Reply