വെങ്ങോലയിൽ അടച്ചിട്ട വീട്ടിൽ സ്ഫോടനം; വീടിൻ്റെ ജനലുകളും ഭിത്തിയും മതിലും പൂർണമായി തകർന്നു; മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം

0

പെരുമ്പാവൂർ: വെങ്ങോല പൂനൂരിൽ അടച്ചിട്ട വീട്ടിൽ സ്ഫോടനം. ഇന്ന് രാത്രി ഏഴര മണിയോടെയാണ് സംഭവം. കുറേ നാളുകളായി അടച്ചിട്ടിരുന്ന വീടിന് ചുറ്റുമുള്ള മാലിന്യങ്ങൾ അടിച്ച് തീയിട്ടപ്പോഴാണ് സ്ഫോടനം നടന്നതെന്ന് നാട്ടുകാർ പറയുന്നു.

സ്ഫോടനത്തിൽ വീടിൻ്റെ ജനലുകളും ഭിത്തിയും മതിലും പൂർണമായി തകർന്നു. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

വെങ്ങോല എരപ്പ് കവലയിലുള ആളുടേതാണ് വീട്. സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂട്ടിയിട്ടുണ്ട്. ഫയർഫോഴ്സ് പോലീസ് ഉദ്യോഗസ്ഥർ എത്തിയ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വരും. ആളപായമുണ്ടോ എന്നത് വ്യക്തമല്ല.

Leave a Reply