അൻസിലിൻ്റെ ഘാതകരെ തെളിവെടുപ്പിന് എത്തിച്ചു; കൂസലില്ലാതെ കാര്യങ്ങൾ വിവരിച്ച് ഒന്നാം പ്രതി ബിജു; പമ്പിലുണ്ടായ അടിപിടിയുടെ വീഡിയോ പുറത്ത്; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി കുറുപ്പംപടി പോലീസ്

0

പെരുമ്പാവൂർ: കീഴില്ലം പറമ്പിപ്പീടിക വട്ടപ്പറമ്പൻ സാജുവിന്റെ മകൻ അൻസിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പിൽ വീട്ടിൽ ബിജു (34), രായമംഗലം വൈദ്യശാലപ്പടി ചാലക്കൽ വീട്ടിൽ എബിൻ ബെന്നി (22) എന്നിവരാണ് പിടിയിലായത്.
കൃത്യമായ ആസൂത്രണത്തോടെയാണ് ബിജുവും എബിനും അൻസിലിനെ വകവരുത്തിയത്.

അൻസിലിൻ്റെ ഘാതകരെ തെളിവെടുപ്പിന് എത്തിച്ചു; കൂസലില്ലാതെ കാര്യങ്ങൾ വിവരിച്ച് ഒന്നാം പ്രതി ബിജു; പമ്പിലുണ്ടായ അടിപിടിയുടെ വീഡിയോ പുറത്ത്; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി കുറുപ്പംപടി പോലീസ് 1
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

അൻസിലിൻ്റെ തലയിലും കഴുത്തിലും തോളിലും പുറത്തുമെല്ലാം ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. വീട്ടിൽ നിന്നും 75 മീറ്റർ അകലെ കനാൽ ബണ്ട് റോഡിലാണ് അൻസിലിന് വെട്ടേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അൻസിൽ വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങിയത്.

അൻസിലിൻ്റെ ഘാതകരെ തെളിവെടുപ്പിന് എത്തിച്ചു; കൂസലില്ലാതെ കാര്യങ്ങൾ വിവരിച്ച് ഒന്നാം പ്രതി ബിജു; പമ്പിലുണ്ടായ അടിപിടിയുടെ വീഡിയോ പുറത്ത്; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി കുറുപ്പംപടി പോലീസ് 2
കൊല്ലപ്പെട്ട അൻസിൽ

ബിജു ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ അൻസിൽ സാജു കാർ പാർക്ക് ചെയ്തു. കാർ മാറ്റിയിടാൻ ബിജു അൻസിലിനോട് ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കമുണ്ടാവുകയും, അത് ഉന്തുംതള്ളലിലും കലാശിക്കുകയയുമായിരുന്നു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ മീഡിയ മലയാളത്തിന് ലഭിച്ചു.

എബിൻ ബെന്നിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ബിജു, വീടിന് വെളിയിലേക്ക് അൻസിലിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. പ്രത്യേക അന്വഷണ സംഘം രാത്രി തന്നെ പ്രതികളെ പിടികൂടി.

കൊലപാതകം നടന്ന സമയത്ത്സഹോദരൻ ബേസിലും മാതാപിതാക്കളും വീട്ടുലുണ്ടായിരുന്നു. ബേസിലെ.. എന്ന വിളി കേട്ട് റോഡിലേക്ക് എത്തുമ്പോൾ അൻസിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തേയ്ക്ക് വെള്ള മാരുതി ആൾട്ടോ കാറും ബൈക്കും അതിവേഗം വരുന്നതും പോകുന്നതും സമീപത്തെ സിസി ടിവി കാമറ ദൃശ്യങ്ങളിലുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ മാരായ എം.ശ്രീകുമാർ, വി.എസ്.വിപിൻ എസ് ഐ ടി.എൽ.ജയൻ, എ എസ് ഐമാരായ എം.എസ്.മനോജ്, ജി.അനിൽകുമാർ എസ് സി പി ഒ മാരായ അനീഷ്കുര്യക്കോസ്, എം.എം.സുധീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply