Tuesday, January 18, 2022

2022 പടിവാതിക്കൽ നിൽക്കുകയാണ്; നിങ്ങൾക്ക് ഏറ്റവും പ്രയിപ്പെട്ടവർക്ക് അയക്കാനുള്ള ഹാപ്പി ന്യൂ ഇയർ സന്ദേശങ്ങൾ ഇതാ..!

Must Read

2022 വരാനൊരുങ്ങി നിൽക്കുകയാണ്. ഏതൊരാളും ഇന്നേ ദിവസം ഒരു നിമിഷമെങ്കിലും ചിന്തിക്കുന്നത് കഴിഞ്ഞ നമ്മുക്കൊപ്പമുണ്ടായിരുന്ന ഉറ്റ സുഹൃത്തക്കളെയും ബന്ധുക്കളെയും കുറിച്ചായിരിക്കും. 2022ലേക്ക് കടക്കുകമ്പോൾ അവർക്ക് നല്ലൊരു ആശംസ അറിയിക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു ട്രൻഡ് ആയി മാറിയിരിക്കുന്നു. പലതരത്തിൽ ആശംസകൾ അയക്കാനുള്ള സംവിധാനങ്ങളും വന്നു കഴിഞ്ഞു.

ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങൾ ഉറ്റവർക്ക് ഒരു നല്ല സന്ദേശം നൽകുമ്പോൾ 2022ന് അവർക്ക് പോസിറ്റീവായി വരവേൽക്കാൻ സാധിക്കും. രാജ്യത്ത് വിണ്ടും ഭീതി പടർത്തികൊണ്ട് കോവിഡ് നിൽക്കമ്പോൾ പല മേഖലയിൽ നിന്ന് നിയന്ത്രണങ്ങൾ വന്ന് തുടങ്ങിട്ടുണ്ട്. അത് നമ്മുടെ ആഘോഷ നിമിഷത്തിന്റെ നിറത്തിന് അൽപം മങ്ങൾ ഏൽപ്പിക്കുമെങ്കിലും, ചിലപ്പോൾ നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അതിന് ഒരു നിമിഷമെങ്കിലും മറക്കാൻ സഹായിക്കുന്നതാണ്. അത്തരത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത ഒരുപിടി ന്യൂ ഇയർ ആശംസ സന്ദേശങ്ങൾ ഇതാ….

2022 നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമാകട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന വിജയവും സന്തോഷവും നിങ്ങൾക്ക് കണ്ടെത്താനാകട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഒരു പുതുവത്സരം ആശംസിക്കുന്നു.
പുതുവത്സരാശംസകൾ! നിങ്ങൾ എഴുതുന്ന നിങ്ങളുടെ സ്വന്തം കഥയിലെ പുതിയ അധ്യായം ഈ വർഷം തന്നെയാകട്ടെ
നല്ല ഭക്ഷണവും
വിജയവും നല്ല ഉറക്കവും
യാത്രയും യഥാർത്ഥ സുഹൃത്തുക്കളും
സമാധാനവും, സമൃദ്ധിയും, ഉൽപ്പാദനക്ഷമതയും ലഭിക്കാൻ ഭാഗ്യം തുണയ്ക്കട്ടെ.
നമ്മൾ 2022-ൽ പ്രവേശിക്കുമ്പോൾ നിനക്ക് വേണ്ടിയുള്ള എന്റെ ആംശസകൾ ഇതാണ്
സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു. !
ഈ പ്രയാസകരമായ സമയങ്ങളിലും നാം ധൈര്യം സംഭരിക്കുകയും നല്ല നാളെകൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുക. നമ്മൾ 2021ന് വിടപറയുമ്പോൾ, പുതുവർഷം നമുക്കെല്ലാവർക്കും സമാധാനവും സന്തോഷവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകുക, അത് പുതുവർഷത്തിൽ പൂർത്തീകരിക്കുന്നത് കാണുക
പഴയ സുഹൃത്തുക്കളുമൊത്തുള്ള പുതിയ സാഹസികതകളാൽ 2022 നിറയുമെന്ന് പ്രതീക്ഷിക്കുന്നു! ഒരുപാട് സ്നേഹവും ആശംസകളും അയക്കുന്നു
നല്ല വാർത്തകൾ മാത്രം നൽകുന്ന ഒരു അത്ഭുതകരമായ പുതുവത്സരം ആശംസിക്കുന്നു.
ലോകം മഹാമാരിക്കെതിരെ പോരാടുമ്പോൾ, ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആയുർ ആരോഗ്യം ആശംസിക്കുന്നു
നാളെ 365 പേജുള്ള ഒരു പുതിയ ബുക്കിന്റെ ആദ്യ പേജ് തുറക്കുന്നത്, അതിൽ സന്തോഷകരമായ കാര്യങ്ങൾ എഴുതാൻ നിങ്ങൾക്ക് സാധിക്കട്ടെ
നിങ്ങളുടെ പുതുവർഷ തീരുമാനങ്ങളോളം നിങ്ങളുടെ പ്രശ്‌നങ്ങൾ നിലനിൽക്കട്ടെ. 2022 ആശംസകൾ!
ഈ വർഷം എന്റെ കൂടെ നിന്നതിന് നന്ദി. 2022-ലേക്ക് കടക്കുമ്പോൾ നമ്മുടെ സൗഹൃദം കൂടുതൽ ശക്തമാകട്ടെ.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News