ചെന്നൈ: കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ സ്പിന്നിങ് മിൽ വളപ്പിലെ ഹോസ്റ്റലിൽ ഉത്തരേന്ത്യൻ തൊഴിലാളിയായ യുവതിക്ക് ക്രൂരമർദ്ദനം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മില്ലിലെ എച്ച്.ആർ ഉദ്യോഗസ്ഥനായ മുത്തയ്യ (45), ഹോസ്റ്റൽ വാർഡൻ ലത (32) എന്നിവരാണ് പ്രതികൾ. ഝാർഖണ്ഡ് സ്വദേശിനിയായ സോംവാരി (22) ആണ് മർദ്ദനത്തിനിരയായത്.
ദേഹസ്വാസ്ഥ്യം മൂലം ജോലിക്ക് വരാത്തതാണ് പ്രകോപനത്തിന് കാരണം. കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. കരാർ അടിസ്ഥാനത്തിൽ കുറഞ്ഞ കൂലിക്ക് അടിമ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 50ഒാളം സ്ത്രീ തൊഴിലാളികളാണ് പ്രസ്തുത കേന്ദ്രത്തിലുള്ളത്