3.5 കോടിയുടെ ബാധ്യത ആരേറ്റെടുക്കും? രായമംഗലത്ത് പ്രതിപക്ഷം ഇറങ്ങിപ്പോയി

0

കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിക്കുള്ള അജൻഡ ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. ജോയ് പൂണേലി, സജി പടയാട്ടിൽ, കുര്യൻ പോൾ, ജോയ് പതിയ്ക്കൽ, മാത്യു ജോസ് തരകൻ, ഫെബിൻ കുര്യാക്കോസ്, ടിൻസി ബാബു, എ.ആർ. അഞ്ജലി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.

13-ാം പഞ്ചവത്സര പദ്ധതിയുടെ അവസാന ഘട്ടത്തിൽ മുൻ പഞ്ചായത്ത് ഭരണസമിതി വരുത്തിവെച്ച മൂന്നരക്കോടി രൂപയുടെ ബാധ്യതകളെ ചൊല്ലിയാണ് വാക്കൗട്ട് നടത്തിയത്. രണ്ടുവർഷം മുമ്പ് ടെൻഡർ ചെയ്ത് കരാർവെച്ച പ്രവൃത്തികൾ ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.

പൂർത്തിയാക്കിയ പ്രവൃത്തികൾക്ക് കരാറുകാർക്ക് ബിൽ തുക നൽകിയിട്ടില്ല. എല്ലാം മുൻ ഭരണസമിതി സ്വന്തം ഫണ്ടിൽ പെടുത്തി ചെയ്തിട്ടുള്ളതാണെന്നും നിലവിലുള്ള ഭരണസമിതിക്ക് അക്കാര്യത്തിൽ ഉത്തരവാദിത്വവുമില്ല എന്നാണ് പ്രസിഡന്റിന്റെയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും നിലപാടെന്നും പ്രതിപക്ഷം ആരോപിച്ചു.

Leave a Reply