ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം; തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന് സുപ്രീം കോടതി

0

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ തൊഴിലാ ളികൾക്ക് മിനിമം വേതനം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം നിലനിൽക്കുന്ന സംസ്ഥാനങ്ങളായ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കണം.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പി​രി​ക്കു​ന്ന ലേ​ബ​ർ സെ​സി​ൽ​നി​ന്നു ശ​മ്പ​ള ബോ​ർ​ഡ് നി​ശ​യി​ച്ചി​ട്ടു​ള്ള മി​നി​മം വേ​ത​നം ന​ൽ​ക​ണം. ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​ന് ന​വം​ബ​ർ 24 ന് ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Leave a Reply