എംഇഎസ് കല്ലടി കോളേജിൽ റാഗിങ്ങിനിരയായ ഒന്നാം വർഷ ബിരുദ വിദ്യാർഥിയുടെ പരിക്ക്‌ ഗുരുതരമായി തുടരുന്നു

0

എംഇഎസ് കല്ലടി കോളേജിൽ റാഗിങ്ങിനിരയായ ഒന്നാം വർഷ ബിരുദ വിദ്യാർഥിയുടെ പരിക്ക്‌ ഗുരുതരമായി തുടരുന്നു. എടത്തനാട്ടുകര പാറോക്കോട്ടിൽ ഇംതിയാസിന്റെ മകൻ അബ്‌സാ (17) നാണ് പരിക്കേറ്റത്. തലക്കും ചെവിക്കും പരിക്കുണ്ട്‌. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌.

സംഭവത്തിൽ ബിഎ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർഥി മണ്ണാർക്കാട് മുണ്ടേക്കരാട് സ്വദേശി കെ മുഹമ്മദ് അൻസിൽ, ബികോം സിഎ അവസാന വർഷ വിദ്യാർഥി മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജനീഷ് സ്വലാഹ് എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്റ് ചെയ്‌തതായി കോളേജ് അധികൃതർ അറിയിച്ചു. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.

സീനിയർ വിദ്യാർഥികൾ അബ്‌സാനെ കോളേജ് മൈതാനത്തിന്റെ ഒരുവശത്തേക്ക് കൊണ്ടുപോയി തങ്ങളുടെ സംഘത്തിൽ ചേരണമെന്ന്‌ ആവശ്യപ്പെട്ടു. ഇത്‌ വിസമ്മതിച്ചതാണ്‌ റാഗിങ്ങിന്‌ കാരണമായതെന്ന്‌ പൊലീസ് പറഞ്ഞു. നിലവിൽ സസ്‌പെൻഷനിലുള്ളതും പരീക്ഷ എഴുതാൻ മാത്രം അനുമതി നൽകിയതുമായ വിദ്യാർഥിയുടെ നേതൃത്വത്തിലാണ് റാഗിങ് നടന്നത്. പ്രതികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യുമെന്ന് മണ്ണാർക്കാട്‌ സ്‌റ്റേഷൻ എസ്‌എച്ച്‌ഒ പി അജിത്കുമാർ പറഞ്ഞു

Leave a Reply