ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തി; ഡോക്ടറുടെ ശമ്പളത്തിൽനിന്നു 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

0

കൽപ്പറ്റ: ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടറുടെ ശമ്പളത്തിൽനിന്നു 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. അനുവദിക്കുന്ന തുക കുട്ടിക്കു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു തികഞ്ഞ ബാലാവകാശ ലംഘനം നടന്നതായി വിലയിരുത്തിയ കമ്മീഷൻ കുട്ടിയുടെ പ്രായവും ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള നഷ്ടവും പരിഗണിച്ചാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.

വൈ​​​ത്തി​​​രി ഗ​​​വ. താ​​​ലൂ​​​ക്ക് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി ഡോ​​​ക്ട​​​ർ, സ്റ്റാ​​​ഫ് ന​​​ഴ്സ് എ​​​ന്നി​​​വ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി, ഡ​​​യ​​​റ​​​ക്ട​​​ർ, വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് എ​​​ന്നി​​​വ​​​ർ​​​ക്ക് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദ്ദേ​​​ശം ന​​​ൽ​​​കി.

2019 ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​ന് രാ​​​ത്രി കു​​​ട്ടി​​​യെ വൃ​​​ഷ്ണ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ തു​​​ട​​​ർ​​​ന്ന് വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി കാ​​​ഷ്വാ​​​ലി​​​റ്റി​​​യി​​​ൽ കാ​​​ണി​​​ച്ചു. മ​​​ക​​​ന് ക​​​ല​​​ശ​​​ലാ​​​യ വേ​​​ദ​​​ന​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും ഡോ​​​ക്ട​​​ർ ശ​​​രി​​​ക്കു പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ ഗു​​​ളി​​​ക​​​യും ഇ​​​ഞ്ച​​​ക്‌​​ഷ​​​നും ന​​​ൽ​​​കി സ്റ്റാ​​​ഫ് ന​​​ഴ്സി​​​നോ​​​ട് കു​​​ട്ടി​​​യെ നോ​​​ക്കാ​​​ൻ പ​​​റ​​യു​​ക​​യു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് പ​​രാ​​തി.

ഉ​​​ട​​​നെ ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്യാ​​​ൻ പ​​​റ്റു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കു​​ട്ടി​​യെ റ​​​ഫ​​​ർ ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ൽ മ​​​ക​​​ന് ഈ ​​​അ​​​വ​​​സ്ഥ വ​​​രി​​​ല്ലാ​​​യി​​​രു​​​ന്നെ​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​മാ​​​ണ് കു​​​ട്ടി​​​യു​​​ടെ അ​​​ച്ഛ​​​ൻ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ച​​​ത്.

Leave a Reply