പ്രതിപക്ഷ എം.പിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എം.പി

0

ന്യുഡല്‍ഹി: പ്രതിപക്ഷ എം.പിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എം.പി. പാര്‍ലമെന്ററി ചാനലായ സന്‍സദ് ടിവിയിലെ അവതാരക സ്ഥാനത്തുനിന്നും ശശി തരൂര്‍ ഒഴിഞ്ഞു. ‘ടു ദ പോയിന്റ്’ എന്ന പരിപാടിയായിരുന്നു ശശി തരൂര്‍ ചാനലില്‍ അവതരിപ്പിച്ചിരുന്നത്.

12 എം.പിമാരുടെ സസ്‌പെന്‍ഷനും പ്രതിപക്ഷ എം.പിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ ചാനല്‍ ഏകപക്ഷീയമായി പെരുമാറുന്നതിലും പ്രതിഷേധിച്ചാണ് തരൂരിന്റെ പിന്മാറ്റം. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി ഏകാധിപത്യപരമാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

Leave a Reply