ഒമിക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തി;ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

0

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് നോട്ടീസ് അയച്ചത്. ഒമിക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയെന്നാണ് നോട്ടീസ്.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു​വെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ച​ത്.

നേ​ര​ത്തെ, യു​കെ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് വ​ന്ന​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ഡി​എം​ഒ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ അ​മ്മ​യ്ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്.

ഇ​യാ​ളു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നാ​ലു ജി​ല്ല​യി​ലു​ള്ള​വ​രു​മാ​യി ഇ​യാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​മു​ണ്ട്.

Leave a Reply