വയനാട്: താമരശേരിയില്‍ കാട്ടുപന്നി ഓട്ടോയിലിടിച്ച് മരിച്ച റഷീദിന്റെ കുടുംബത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിഹസിച്ചതായി പരാതി. റഷീദിന്റെ മകന് റഹ്സില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നഷ്ടപരിഹാര അപേക്ഷ സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് റഹ്സിന് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് റഷീദ് മരിച്ചത്. ബന്ധുവീട്ടില്‍ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് റഷീദിന്റെ ഓട്ടോയില്‍ കാട്ടുപന്നി ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.