കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മോഫിയ ഭര്‍ത്താവിന് അയച്ച ശബ്ദസന്ദേശങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഇനിയും പീഡനം സഹിക്കാന്‍ വയ്യെന്നും ജീവിച്ചിരിക്കാന്‍ തോന്നുന്നില്ലെന്നും മോഫിയ പറയുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മോഫിയ നേരിട്ട പീഡനത്തെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സുഹൈലില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നാണ് ഈ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. കോടതിയുടെ അനുമതിയോടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.