മോഡലിനെ രണ്ട്‌ ദിവസം തടവില്‍ പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗം; ഒരാള്‍ അറസ്‌റ്റില്‍

0

കൊച്ചി/കാക്കനാട്‌: മോഡലിനെ രണ്ട്‌ ദിവസം തടവില്‍ പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗം ചെയ്‌ത സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ വീട്ടില്‍ സലിംകുമാറിനെ (33) ആണ്‌ ഇന്‍ഫോപാര്‍ക്ക്‌ പോലീസ്‌ അറസ്‌റ്റു
ചെയ്‌തത്‌. മലപ്പുറം സ്വദേശിനിയായ 27കാരിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്. ഡിസംബര്‍ ഒന്ന്‌, രണ്ട്‌ തീയതികളിലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. കാക്കനാട്‌ ഫോട്ടോഷൂട്ടിനായി എത്തിയ മോഡലായ യുവതിക്ക്‌ മുന്‍ പരിചയക്കാരനായ സലിംകുമാറാണ്‌ താമസിക്കുന്നതിന്‌ ലോഡ്‌ജ് ശരിയാക്കി നല്‍കിയത്‌. സലിംകുമാര്‍ വിളിച്ചിട്ടാണ്‌ കാക്കനാട്‌ ഇടച്ചിറയിലുളള ക്രിസ്‌റ്റീന റസിഡന്‍സിയില്‍ യുവതി എത്തിയത്‌. അവിടെവെച്ച്‌ ശീതളപാനീയത്തില്‍ മയക്കുമരുന്ന്‌ നല്‍കി സലിംകുമാര്‍, ഷെമീര്‍, അജ്‌മല്‍ എന്നിവര്‍ ലോഡ്‌ജ് ഉടമയുടെ ഒത്താശയോടെ
തടവില്‍പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ്‌ യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. ഹോട്ടല്‍ ഉടമ ക്രിസ്‌റ്റീനയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്‌.
സംഭവത്തില്‍ ഇന്നലെ വൈകിട്ട്‌ യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന്‌ മുന്നില്‍ രേഖപ്പെടുത്തി. യുവതിക്ക്‌ ഒരു കുഞ്ഞുണ്ട്‌. ഭര്‍ത്താവുമായി വേറിട്ടാണ്‌ താമസം. കൂട്ടുപ്രതികള്‍ക്കായി അനേ്വഷണം ശക്‌തമാക്കിയതായി ഇന്‍ഫോപാര്‍ക്ക്‌ പോലീസ്‌ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply