ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എത്തി

0

കൊച്ചി: ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എത്തി. ഹെലികോപ്റ്റർ പനങ്ങാട് ഇടിച്ചിറക്കിയപ്പോൾ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ കാണാനാണ് യൂസഫലി എത്തിയത്.

കുടുംബത്തിനൊപ്പം അൽപ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കുടുംബത്തെ കാണാമെന്ന നേരത്തെ വാക്ക് നൽകിയതാണെന്നും അതിപ്പോൾ പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കാണാൻ വന്നപ്പോൾ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കാണാൻ സാധിച്ചില്ല. അതിന് ശേഷം ഒരുതവണ വന്നെങ്കിലും വ്യക്തിപരമായ ആവശ്യം മൂലം കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നുവെന്നും യൂസഫലി പറഞ്ഞു. ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ ഭയങ്കര മഴായിരുന്നു. തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥൻ കുടയുമായി വന്ന് തന്നെ ഹെലികോപ്റ്ററി നിന്നും ഇറക്കി. നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോൾ. എല്ലാവരും ചേർന്നാണ് പിടിച്ച് ഇറക്കിയത്. ഇവർ നൽകിയ മനുഷ്യത്വപരമായ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും അത് എനിക്ക് മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply