നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാഗാലാന്‍ഡ് പോലീസ് കേസെടുത്തു

0

കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാഗാലാന്‍ഡ് പോലീസ് കേസെടുത്തു. വെടിയുതിര്‍ത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്നാണ് എഫ്‌ഐആര്‍.

സം​ഭ​വ​ത്തി​ല്‍ 21 പാ​രാ സ്‌​പെ​ഷ​ല്‍ ഫോ​ഴ്‌​സ് ഓ​ഫ് ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നാ​ഗാ​ലാ​ന്‍​ഡി​ലെ മോ​ണ്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഖ​നി​യി​ലെ ജോ​ലി ക​ഴി​ഞ്ഞ് ട്ര​ക്കി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്.

ആ​ക്ര​മ​ണ​ത്തി​ന് എ​ത്തി​യ​വ​രാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സു​ര​ക്ഷാ സേ​ന വെ​ടി​വെ​ച്ച​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply