കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നും ഇവിടെ നിക്ഷേപിക്കുന്നയത്ര സംതൃപ്‌തി മറ്റെവിടെയും ലഭിക്കില്ലെന്നും എം എ യൂസഫലി പറഞ്ഞു

0

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നും ഇവിടെ നിക്ഷേപിക്കുന്നയത്ര സംതൃപ്‌തി മറ്റെവിടെയും ലഭിക്കില്ലെന്നും എം എ യൂസഫലി പറഞ്ഞു . ഹെലികോപ്‌റ്റർ അപകടത്തിൽപ്പെട്ടപ്പോൾ തനിക്ക്‌ രക്ഷകരായ വീട്ടുകാരെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിക്ഷേപിക്കാൻ ഭയമില്ല. ഇവിടെ സംരംഭങ്ങൾ തുടങ്ങുന്നതിൽ നിന്ന്‌ പിന്മാറുകയുമില്ല. 75,000 പേർക്ക്‌ ജോലി കൊടുക്കാനുള്ള പദ്ധതി നടന്നുവരികയാണ്‌. തിരുവനന്തപുരത്തെ ഷോപ്പിങ് മാൾ 16ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. 17 മുതൽ പൊതുജനങ്ങൾക്ക്‌ തുറന്നുകൊടുക്കും. കോട്ടയത്തും കോഴിക്കോട്ടും മാളുകൾ തുടങ്ങുമെന്നും യൂസഫലി പറഞ്ഞു.

അപകടകാരണം പൈലറ്റിന്റെ പിഴവ്‌
പൈലറ്റിന്റെ പിഴവുമൂലമാണ്‌ ഹെലികോപ്‌റ്റർ അപകടത്തിൽപ്പെട്ടതെന്നാണ്‌ ഡയറക്ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിഗമനമെന്ന്‌ എം എ യൂസഫലി പറഞ്ഞു. പ്രതികൂല കാലാവസ്ഥ വിലയിരുത്തുന്നതിൽ പൈലറ്റിന്‌ പിഴവുണ്ടായി. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്‌റ്റർ ഏപ്രിൽ പതിനൊന്നിനാണ്‌ അപകടത്തിൽപ്പെട്ടത്‌.

Leave a Reply